പാറ്റ്ന: ബീഹാറില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി. ബുസാര്‍ ജില്ലയിലാണ് സംഭവം. ആക്രമികള്‍ കാനലില്‍ എറിഞ്ഞ യുവതിയുടെ കുഞ്ഞ് മരിച്ചു. അഞ്ച് വയസുള്ള കുട്ടിയാണ് മരിച്ചത്.
സംഭവത്തില്‍ ഏഴ് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ട് പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു.
പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ കുഞ്ഞിന്റെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.