സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിനുള്ള പണം തികയാത്തതിനാല്‍ തെരുവില്‍ ഭിക്ഷ യാചിക്കുകയാണ് ബീഹാര്‍ സ്വദേശിയായ മോഹന്‍ പസ്വാന്‍.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കൈക്കൂലിയായി രണ്ട് ലക്ഷം രൂപ കൊടുക്കുന്നതിനാണ് താന്‍ തെരുവില്‍ ഭിക്ഷ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പരിഷത്ത് ജീവനക്കാരും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള പാവപ്പെട്ട വയോധികരുടെ കൈയില്‍ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെഗുസരായ് ജില്ലാ ആസ്ഥാനത്ത് ജില്ലാ പരിഷത്ത് മാര്‍ക്കറ്റിന് സമീപത്താണ് മോഹന്‍ പാസ്വാന്‍ ഭിക്ഷാടനം നടത്തുന്നത്. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടി എടുക്കുന്നതിനായാണ് താന്‍ കൈക്കൂലി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാല്‍ മുഴുവന്‍ തുക നല്‍കാന്‍ തന്റെ പക്കലില്ലാത്തതിനാലാണ് ഭിക്ഷ എടുക്കുന്നതെന്നും മോഹന്‍ പാസ്വാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ട തെളിവുകളും അദ്ദേഹത്തിന്റെ പക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മോഹന്‍ പസ്വാന്‍.