195 രാ​ജ്യ​ങ്ങ​ൾ, ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ, ദേ​ശീ​യ പ​താ​ക​ക​ൾ; ഈ ​അ​ഞ്ച് വ​യ​സു​കാ​ര​നു​ള്ള​ത് അ​സാ​ധാ​ര​ണ ഓ​ർ​മ​ശ​ക്തി

ബീ​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന  ​അ​ഞ്ച് വ​യ​സു​കാ​ര​നൻ രു​ദ്ര​ൻ​സിന് 195 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ, അ​വ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ, ദേ​ശീ​യ പ​താ​ക​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യി ഓ​ർ​ത്ത് പ​റ​യാൻ സാധിക്കും.

ലോ​ക ഭൂ​പ​ട​ത്തി​ലെ ഏ​ത് രാ​ജ്യ​വും സെ​ക്ക​ൻ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ച​റി​യാ​നും അവ ഏ​ത് രാ​ജ്യ​മാ​ണ് എ​വി​ടെ​യാ​ണെ​ന്ന് ര​ണ്ട് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ കു​ട്ടി പ​റ​യു​ക​യും ചെ​യ്യു​ന്നു. ആ ​രാ​ജ്യ​ത്തിന്‍റെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മു​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ന് പ​റ​യാ​ൻ ക​ഴി​യും. ഗ​യ ന​ഗ​ര​ത്തി​ലെ വൈ​റ്റ് ഹൗ​സ് കോ​മ്പൗ​ണ്ടി​ലാ​ണ് രു​ദ്ര​ൻ​സ് താ​മ​സി​ക്കു​ന്ന​ത്. മാ​പ്പ് ബോ​യ് എ​ന്നാ​ണ് അ​വ​നെ വി​ളി​ക്കു​ന്ന​ത്.

പ്രാ​രം​ഭി​ക് പ്ലേ ​സ്കൂ​ളി​ലെ കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് രു​ദ്ര​ൻ​സ്. സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ൾ, ലോ​ക ഭൂ​പ​ട​ങ്ങ​ൾ, സൗ​ര​യൂ​ഥം എ​ന്നി​വ​യെ​ക്കു​റി​ച്ച് പൂ​ർ​ണ്ണ​മാ​യ അ​റി​വു​ണ്ട് ഈ ​കു​ട്ടി​ക്ക്. എ​ന്തു​കൊ​ണ്ടാ​ണ് പ്ലൂ​ട്ടോ​യെ ഗ്ര​ഹം എ​ന്ന് വി​ളി​ക്കാ​ത്ത​ത് എ​ന്ന​തി​ന് രു​ദ്ര​ൻ മൂ​ന്ന് വ്യ​ത്യ​സ്ത വാ​ദ​ങ്ങ​ൾ ന​ൽ​കു​ന്നു. അ​ഞ്ചു​വ​യ​സാ​ണ് രു​ദ്ര​ന് എ​ങ്കി​ലും ര​ണ്ടു വ​യ​സ് മു​ത​ൽ പു​തി​യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നു​ള്ള ജി​ജ്ഞാ​സ അ​വ​നി​ലു​ണ്ട്.

രു​ദ്ര​ൻ എ​പ്പോ​ഴും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ൻ്റെ അ​മ്മ ശി​ൽ​പി ഗു​പ്ത പ​റ​യു​ന്നു. അ​വ​ൻ പു​തി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു. ഇ​ൻ്റ​ർ​നെ​റ്റി​ലൂ​ടെ​യും പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും അ​വ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് പോ​യി​ക്കൊ​ണ്ടും പു​തി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​ൻ അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ, രാ​ജ്യ​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ, പ​താ​ക​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ദ്ദേ​ഹം മ​നഃ​പാ​ഠ​മാ​ക്കി​യ​ത് അ​ങ്ങ​നെ​യാ​ണ്, ഇ​പ്പോ​ൾ സൗ​ര​യൂ​ഥം, ഗ്ര​ഹ​ങ്ങ​ൾ, സ്റ്റി​റോ​യി​ഡു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​വ​ന്‍റെ താ​ൽ​പര്യം വ​ള​ർ​ന്നു. 

കുട്ടിക്ക് 2 വ​യ​സ്സു​ള്ള​പ്പോ​ൾ ചി​ല പ്ര​ത്യേ​ക ഗു​ണ​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​താ​യും അ​മ്മ പ​റ​ഞ്ഞു. ലോ​ക​ഭൂ​പ​ട​ത്തി​ൽ 195 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​റ​യാ​ൻ ഇ​ന്ന് രു​ദ്ര​ന് ക​ഴി​യും. ഇ​തു​കൂ​ടാ​തെ നൂ​റോ​ളം രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ളും അ​വ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളും അ​ദ്ദേ​ഹം മ​നഃ​പാ​ഠ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ പ​റ​ഞ്ഞാ​ൽ എ​ല്ലാം ഓ​ർ​ത്തെ​ടു​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​വ​ൻ്റെ ബു​ദ്ധി​പ​ര​മാ​യ ക​ഴി​വ്.

 

Related posts

Leave a Comment