ശാരീരിക വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകള്‍ക്കും അങ്ങനെയുള്ള കുട്ടികളെ അംഗീകരിക്കാനും മടിയാണ്. വൈകല്യവുമായി ജനിച്ച കുഞ്ഞിനെ അന്യഗ്രഹജീവിയെന്നും ഹനുമാന്റെ അവതാരമെന്നുമൊക്കെ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് ബിഹാറിലെ കതിഹാര്‍ ഗ്രാമവാസികള്‍.
ആന്സിഫാലി എന്ന ജന്മനായുള്ള വൈകല്യവുമായാണ് ഈ ആണ്‍കുട്ടി ജനിച്ചിരിക്കുന്നതെങ്കിലും കുട്ടിയെ ദൈവമായാണ് ഗ്രാമവാസികള്‍ കാണുന്നത്. തിങ്കളാഴ്ച ഖാലിദാ ബീഗമെന്ന മുപ്പത്തിയഞ്ചുകാരിക്ക് ജനിച്ച കുഞ്ഞാണ് ഇപ്പോള്‍ ഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പുറത്തേക്ക് ഉന്തിനില്ക്കുന്ന രീതിയിലുള്ള കണ്ണുകളും മുഖവും കണ്ട് ആളുകള്‍ ആദ്യം ഞെട്ടി. എന്നാലിപ്പോള്‍ കുഞ്ഞിനെ അമാനുഷികനായാണ് നാട്ടുകാര്‍ കാണുന്നത്. തലയോട്ടിയുടെ ഭാഗവും തലച്ചോറും വേണ്ടവിഘത്തില് കുട്ടിയില്‍ വളര്‍ച്ച പ്രാപിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന് ചികിത്സ നല്‍കുന്നതിന് ആദ്യം അമ്മ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.