പട്ന: ബിഹാറിൽ മൂന്നു പാലങ്ങൾ കൂടി തകർന്നു. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെയുണ്ടാകുന്ന ഒൻപതാമത്തെ സംഭവമാണിത്.
സരൺ, സിവാൻ ജില്ലകളിലാണ് മൂന്ന് പാലങ്ങൾ തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തെ പഴയ പാലങ്ങളുടെ സർവേ ഉടൻ നടത്താനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ വകുപ്പിനും റൂറൽ വർക്സ് വകുപ്പിനും നിർദേശം നൽകി. ശക്തമായ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തുണ്ട്.