പട്ന: ബിഹാർ കിഴക്കൻ ചമ്പാരനിൽ വിവിധ കേസുകളിൽ ഒളിവിൽകഴിയുന്ന നൂറിലധികം കുറ്റവാളികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ബിഹാർ പോലീസ്.
ജെസിബി ഉപയോഗിച്ചാണു പൊളിച്ചത്. ഒളിവിൽ കഴിയുന്ന ക്രിമിനലുകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ജില്ലാതല നടപടിയുടെ ഭാഗമായാണ് എസ്പി സ്വർണ പ്രഭാതിന്റെ നേതൃത്വത്തിൽ വീടുകൾ പൊളിച്ചത്.
പോലീസ് നടപടിക്കു പിന്നാലെ സംസ്ഥാനത്തു നിരവധി പ്രതികൾ കീഴടങ്ങി. നോട്ടീസ് ലഭിച്ചിട്ടും കോടതി ഉത്തരവുകൾ പാലിക്കാത്തവർക്കെതിരേയും പോലീസിൽ കീഴടങ്ങുന്നതിൽ വീഴ്ച വരുത്തിയവർക്കുമെതിരേയാണ് നടപടിയെന്ന് എസ്പി പറഞ്ഞു.