പട്ന: ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു. സസാറാമിൽനിന്നുള്ള എംപി മനോജ് കുമാർ ആണ് ആക്രമണത്തിനിരയായത്. തലയ്ക്കു സാരമായി പരിക്കേറ്റ എംപിയെ ആശുപത്രിയിലേക്കു മാറ്റി. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്നാണു റിപ്പോർട്ട്. പിഎ അടക്കം പോലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം.
തര്‍ക്കത്തിനിടെ ഗ്രാമവാസികളെ എംപി സമാധാനിപ്പിച്ചെങ്കിലും വടിയും കുന്തവുമായി മടങ്ങിയെത്തി എംപിയെയും അനുയായികളെയും ആക്രമിക്കുകയായിരുന്നുവെന്നു കൈമൂർ എസ്പി ഹരിമോഹൻ ശുക്ല പറഞ്ഞു.
കുമാറിന്റെ സഹോദരനെയും ഗ്രാമവാസികൾ മർദിച്ചതായി എസ്പി പറഞ്ഞു. പ്രാദേശിക സ്കൂൾ മാനേജ്മെന്റും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ നാഥുപ്ർ ഗ്രാമത്തിലേക്ക് എംപി പോകുന്പോഴായിരുന്നു സംഭവം. എംപിയുടെ സഹോദരൻ മൃത്യുഞ്ജയ് ഭാരതിയാണ് സ്വകാര്യ സ്കൂൾ നടത്തുന്നത്. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി.