മന്ത്രിമാര്‍ എല്ലാം തല നരച്ചവര്‍ ആകുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ മനസിലായോ. ഇല്ലെങ്കില്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ വിവാഹാലോചനകള്‍ കൊണ്ട് പെട്ടുപോകും. അങ്ങ് ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെ മകനാണ് ഇത്തരത്തിലൊരു പ്രശ്നത്തില്‍പ്പെട്ടത്. ഉപമുഖ്യമന്ത്രിയായ തേജസ്വിനി യാദവ് സുന്ദരനാണ്. സംസ്ഥാനത്തെ റോഡുകള്‍ തന്റെ മുഖംപോലെ തിളങ്ങുന്നതാക്കാന്‍ തേജസ്വിനി ഒരു തന്ത്രം ആവിഷ്കരിച്ചു. നിരത്തുകളെ കുറിച്ചു പരാതി നല്‍കുന്നതിനായിട്ട് യാദവ് തന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി.
പ്രതീക്ഷിച്ചതുപോലെ മെസേജുകളുടെ പൊടിപൂരം. എന്നാല്‍ ആള്‍ക്കാര്‍ക്ക് ആവശ്യം റോഡായിരുന്നില്ല. കിട്ടിയ 47,000 സന്ദേശങ്ങളില്‍ 44,000 എണ്ണവും വ്യക്തിപരമായിട്ടുള്ളതായിരുന്നു. ഇതില്‍ മൂവായിരം എണ്ണം മാത്രമായിരുന്നു നിരത്തുകളെ കുറിച്ച് പരാതി പറഞ്ഞു കൊണ്ട് വന്നത്. സ്വന്തം മുഖസൗന്ദര്യത്തെക്കുറിച്ചും നിറത്തെക്കുറിച്ചും ഉയരത്തെക്കുറിച്ചുമെല്ലാം പെണ്‍കുട്ടികള്‍ അയച്ച സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുത്.
എന്നെ കെട്ടൂ പ്ലീസ്, എന്നിങ്ങനെയൊക്കെയുള്ള മെസേജുകള്‍ കണ്ട് മന്ത്രി അന്തംവിട്ടിരിക്കുകയാണെന്നാണ് പാട്നയില്നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തേജേസ്വിയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കാനൊന്നും താല്‍പ്പര്യമില്ല. ആലോചിച്ചുള്ളതായിരിക്കും വിവാഹമെന്ന് തേജസ്വി പറയുന്നു. മുന്‍ ക്രിക്കറ്റര്‍ കൂടിയാണ് ലാലുവിന്റെ ഈ സുന്ദരന്‍ മകന്.