ചുട്ട എലിയെ ഭക്ഷണമാക്കിയ സമൂഹം! ദിവസക്കൂലി ഇരുപത്തഞ്ചോ മുപ്പതോ രൂപ; പാതിനഗ്നരായ പട്ടിണിക്കോലങ്ങളായ കുട്ടികള്‍; മുസഹര്‍ സമൂഹത്തെക്കുറിച്ച് അറിഞ്ഞിരിക്കണം

1496811727-9561-700x350ഇന്ത്യയെന്നത് ആയിരക്കണക്കിന് സംസ്‌കാരങ്ങളുടെ ഒരു കേന്ദ്രമാണ്. ഭാരത്തില്‍ ജീവിക്കുന്നവര്‍ പോലും തിരിച്ചറിയാതെ പോകുന്ന ഒരുപാട് ജീവിതങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എലിയെ ചുട്ടു തിന്നുന്ന ഒരുകൂട്ടം സമൂഹത്തെ പുറംലോകത്തിന് പരിചയപ്പെടുത്തികൊണ്ടുള്ള ജഗദീഷ് മാടായിയുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തകാലത്ത് വൈറലാകുന്നു. ചുട്ട എലിയെ ഭക്ഷണമാക്കിയ സമൂഹമാണ് മുസഹര്‍ എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജഗദീഷ് മഠാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു…

പരമേശ്വരനാണ് ആദ്യത്തെ മുസഹരേ സൃഷ്ടിച്ചതെന്നും മുസഹര്‍ക്ക് വാഹനമായി നല്‍കിയ കുതിരയുടെ വയറ്റില്‍ ദ്വാരം സൃഷ്ടിച്ച് കാല്‍ വെക്കാന്‍ സൗകര്യമൊരുക്കിയതില്‍ കുപിതനായ പരമേശ്വരന്‍ എലിയെ പിടിച്ചു തിന്നു ജീവിക്കുന്നവരാകാന്‍ ശപിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു. ബീഹാര്‍, ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ജനതയാണ് മുസഹര്‍. ഹൈന്ദവതയിലെ ജാതിവ്യവസ്ഥിയില്‍ ഏറ്റവും താഴെ കിടക്കുന്ന ശൂദ്രരിലെ ഒരു വിഭാഗം. തൊട്ടുകൂടായ്മയുടെ ജീവിക്കുന്ന പ്രതീകങ്ങള്‍. സ്വന്തമായി ഭൂമിയില്ലാത്ത ഇക്കൂട്ടര്‍ തദ്ദേശങ്ങളിലെ സമീന്ദാരുടെ തോട്ടത്തിലെ ജോലിയിലോ, മാടുകളെ മേയ്ക്കുന്ന ജോലിയിലോ ആണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ പ്രധാനഭക്ഷണം ജോലി ചെയ്യുന്ന സമീന്ദാരുടെ ഔദാര്യമായി കിട്ടുന്ന തോട്ടങ്ങളിലെയും വയലുകളിലെയും എലികളാണ് . എലിയെ ചുട്ടു തിന്നുകയാണ് പതിവ്. ദര്‍ഭംഗ ജില്ലയിലെ കബോള്‍ വില്ലേജില്‍ സമൂഹത്തില്‍ നിന്നും വിട്ട് മാറി താമസിക്കുന്ന ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളെ കാണാം. അര്‍ദ്ധനഗ്‌നരായ, ശരീരത്തിലും വസ്ത്രത്തിലും ചളിപറ്റിപ്പിടിച്ച പട്ടിണിക്കോലങ്ങളായ കുട്ടികള്‍. പോഷകാഹാരങ്ങളുടെ അഭാവം തെളിഞ്ഞു കാണപ്പെടുന്നു ഈ കുട്ടികളില്‍ .

musahars

”മുന്‍പൊക്കെ ഞങ്ങളുടെ പ്രധാന ഭക്ഷണം എലികളും എലിയുടെ മാളത്തില്‍ നിന്നും കിട്ടുന്ന ധാന്യങ്ങളും ആയിരുന്നു. ഇപ്പോള്‍ ആ അവസ്ഥയില്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. ധാന്യങ്ങളും മറ്റുള്ളവയും വില കൊടുത്ത് വാങ്ങാന്‍ കഴിവുള്ളവര്‍ അപൂര്‍വം. അതിന് കഴിയാത്തവര്‍ ഇപ്പോഴും പുഴയിലെ മീനുകളും മറ്റും കഴിക്കുന്നു. പിന്നെ പാറ്റകളെയും ഒച്ചുകളെയും ‘ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകള്‍ എലിയെ ചുട്ടുകഴിച്ചു ജീവിച്ച ഒരു മുത്തശ്ശിയുടെ വാക്കുകള്‍. വര്‍ണ്ണാധിപത്യമുള്ള ഈ സംസ്ഥാനങ്ങളില്‍ ഇവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ നിര്‍ബന്ധിതരാണ്. ശൂദ്രരിലെ ശൂദ്രര്‍ എന്ന് തന്നെ വിശേഷിപ്പിക്കാം ഇവരെ. മറ്റുള്ളവരുടെ പറമ്പുകളില്‍ കയറാനോ, കിണറ്റില്‍ നിന്നും ഒരു തുടം വെള്ളമെടുക്കാനോ അധികാരമില്ലാത്തവര്‍. അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭ്യമാകാതെ ജീവിക്കുന്നവര്‍. എട്ടടി നീളത്തില്‍ പൊക്കിക്കെട്ടിയ മണ്‍കുടിലുകളിലാണ് ഇവരുടെ താമസം.ദിവസക്കൂലി ഇരുപത്തിയഞ്ചു രൂപയോ മുപ്പതു രൂപയോ ലഭിക്കുന്ന ഇക്കൂട്ടര്‍ക്ക് വര്‍ഷത്തില്‍ ഏകദേശം എട്ട് മാസം മാത്രമേ വയലുകളിലും തോട്ടങ്ങളിലും ജോലിയുണ്ടാകുള്ളൂ. ബാക്കി മാസങ്ങളില്‍ മിക്ക കുടുംബങ്ങളും പട്ടിണിയിലായിരിക്കും. ചിലരാകട്ടെ ചെരിപ്പുകുത്തിയായി തൊഴിലെടുക്കുന്നു. പാട്ട പെറുക്കിയും മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തൊഴിലാഴിയായും ജീവിക്കുന്നവരുമുണ്ട്. വിളവെടുപ്പ് സമയത്താണ് ഇവര്‍ സകുടുംബം എലിയെ പിടിക്കാനായി വയലിലേക്കിറങ്ങുന്നത്. ഈ സമയത്ത് എലികള്‍ സുലഭമായിരിക്കും എന്നതാണ് കാരണം. സമീന്ദാരുടെ അനുമതിയില്ലാതെ ഇവര്‍ക്ക് വയലിലിറങ്ങി എലിയെ പിടിക്കാന്‍ സാധ്യമല്ല.

കുട്ടികളും അച്ഛനമ്മമാരോടൊപ്പം ജോലിക്ക് പോകുന്നത് അടിസ്ഥാനവിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവത്താലും ബന്ധപ്പെട്ട ഉദ്യോഗസ്ഥസമൂഹത്തിന്റെ അവഗണനയാലും കാരണമാണ്. ഇവരുടെ ഗ്രാമങ്ങളില്‍ നിന്നും അകന്നാണ് പലയിടത്തും സര്‍ക്കാര്‍ സ്‌കൂളുകള്‍. ”ഞങ്ങളെ മറ്റു കുട്ടികളുടെ കൂടെയിരുത്തില്ല. അദ്ധ്യാപകരും മറ്റു കുട്ടികളും ഞങ്ങളുടെ ജാതിയെക്കുറിച്ചും, തൊട്ടുകൂടായ്മയെക്കുറിച്ചും കളിയാക്കുകയും അപമാനകരമായ രീതിയില്‍ ഞങ്ങളോട് പെരുമാറുകയും ചെയ്യുന്നു. പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും വേണ്ടപ്പെട്ടവര്‍ കേട്ടതായി നടിക്കുന്നില്ല’. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും പുഴ കടന്നു വേണം സ്‌കൂളില്‍ എത്താന്‍. വെള്ളപ്പൊക്കം സാധാരണമായ ബീഹാറില്‍ അത്തരം ഒരു സാഹസം നടത്തിയിട്ട് വേണം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍. ഓരോ മഴക്കാലത്തും അനേകം കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്നു. അടുത്തകാലത്തായി ഇവരുടെ ജീവിതരീതിയിലും വരുമാനത്തിലും ചെറിയ രീതിയില്‍ സമുണ്ടായിട്ടുണ്ട്. ചെറുപ്പക്കാര്‍ ഗ്രാമം വിട്ട് അയല്‍സംസ്ഥാനങ്ങളായ ഹരിയാനയിലേക്കും പഞ്ചാബിലേക്കും കുടിയേറി തൊഴിലാളികളായി ജോലി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്വസംസ്ഥാനത്ത് കിട്ടുന്ന അവഗണയില്‍ നിന്നും പരിഹാസത്തില്‍ നിന്നും ഒരല്‍പം ആശ്വാസം കിട്ടുന്നു അവര്‍ക്ക് പുതിയ തൊഴിലിടങ്ങളില്‍. ഈ അടുത്ത കാലത്താണ് ഇവരുടെ സാമൂഹ്യ ക്ഷേമവും വിദ്യാഭ്യാസവും മുന്‍നിര്‍ത്തി ബീഹാര്‍ സര്‍ക്കാര്‍ ”മഹാദളിത്” എന്ന പദ്ധതി ആസൂത്രണം ചെയ്തത്.

&NCS_modified=20131009110119&MaxW=640&imageVersion=default&AR-312319951

സാമൂഹ്യപ്രവര്‍ത്തകയും കന്യാസ്ത്രീയുമായ സുധ വര്‍ഗീസ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രേരണ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മുസഹര്‍ സമൂഹത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും വേണ്ടിയുള്ളതാണ്. സുധ വര്‍ഗീസ് നടത്തുന്ന നാരി ഗുഞ്ജന്‍ എന്ന സ്ഥാപനം ബീഹാറിലുടനീളമുള്ള അമ്പത് കേന്ദ്രങ്ങളിലൂടെ ഏകദേശം ആയിരത്തി അഞ്ഞൂറ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. അതേ സമൂഹത്തില്‍ പെട്ട റാം ജതിന്‍ മഞ്ജി ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. അവിശ്വസനീയമായ കഥയാണ് അദ്ദേഹത്തിന്റേത്. 1944ലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കുട്ടിയായിരുന്ന റാം മരത്തില്‍ കുടുങ്ങുകയും ആ കുട്ടിയെ ഒരു സ്ത്രീ രക്ഷിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു സമീന്ദാരുടെ മകനെ പഠിപ്പിക്കാന്‍ വരുന്ന അദ്ധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങള്‍ പറമ്പിന് വെളിയില്‍നിന്നും റാം കേട്ടു പഠിക്കുന്നത് സവര്‍ണ്ണനായ അദ്ധ്യാപകന്‍ ശ്രദ്ധിച്ചിരുന്നു. ാമിന്റെ അച്ഛനും അദ്ധ്യാപകനും ഒരേ കള്ളുഷാപ്പില്‍ നിന്നും ആയിരുന്നു മദ്യപിക്കാറുണ്ടായിരുന്നത്. മദ്യലഹരിയില്‍ ”നിന്റെ മകന്‍ പഠിക്കാന്‍ താല്പര്യപ്പെടുന്നുണ്ടല്ലോ, ഞാനവനെ പഠിപ്പിക്കട്ടെ’ എന്ന അദ്ധ്യാപകന്റെ ചോദ്യത്തിന് സന്തോഷത്തോടെയും ഒപ്പം പേടിയോടെയും ആയിരുന്നു ആ അച്ഛന്‍ തലയാട്ടിയത്. പഠിക്കാന്‍ അവകാശമില്ലാത്ത അവര്‍ണ്ണന്റെ മകന്‍ അടുത്തദിവസം പഠിക്കാനായി എത്തിയെങ്കിലും സമീന്ദാര്‍ രോഷാകുലനായി. എങ്കിലും വയലിലെ ജോലി കഴിഞ്ഞാല്‍ പഠിക്കാന്‍ റാമിനും പഠിപ്പിക്കാന്‍ അദ്ധ്യാപകനും അനുമതി നല്‍കി സമീന്ദാര്‍. മഗധ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ റാം ടെലികോം വകുപ്പില്‍ ജോലി കിട്ടിയതിന് ശേഷമാണ് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങിയതും ബീഹാറിന്റെ മുഖ്യമന്ത്രിയായതും.

Related posts