‘ബിഹാറിൽ എന്തും  സംഭവിക്കാം’ നിതീഷ് കുമാർ മുഖ്യമന്ത്രി ആവുമോ ?  ധാർമികത ചണ്ടിക്കാട്ടി ബിജെപി; വാശിപിടിച്ചാൽ മഹാരാഷ്ട്രയിലേത് സംഭവിക്കുമോയെന്ന ആശങ്കയും…


പാ​റ്റ്ന: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​ൽ ബി​ജെ​പി​ക്കു​ള്ളി​ൽ എ​തി​ർ​പ്പെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. നി​തീ​ഷ്കു​മാ​ർ ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​യെ​ന്നു ബി​ജെ​പി നേ​തൃ​ത്വം വോ​ട്ടെ​ണ്ണ​ൽ വേ​ള​യി​ൽ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ആ ​നി​ല​പാ​ടി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മോ വേ​ണ്ട​യോ എ​ന്ന​തു നി​തീ​ഷ്കു​മാ​റി​ന്‍റെ ധാ​ർ​മി​ക​ത​യ്ക്ക് അ​നു​സ​രി​ച്ച് തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഇ​പ്പോ​ൾ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു നി​തീ​ഷ് കു​മാ​റി​നു സ​മ്മ​ർ​ദം കൂ​ട്ടാ​നാ​ണെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

മു​ഖ്യ​മ​ന്ത്രി പ​ദം ര​ണ്ടു ടേം ​ആ​യി പ​ങ്കു​വ​യ്പ്പി​ക്കു​ക എ​ന്ന​തി​ലേ​ക്കെ​ങ്കി​ലും നി​തീ​ഷി​നെ കൊ​ണ്ടു​വ​രാ​നു​ള്ള ത​ന്ത്ര​മാ​ണ് ബി​ജെ​പി പ​യ​റ്റു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​ണ് ബി​ജെ​പി. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യു​ടെ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​താ​ണ് ശ​രി​യാ​യ കീ​ഴ്‌വ​ഴ​ക്ക​മെ​ന്നു പ​റ​യാ​തെ പ​റ​യു​ക​യാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഇ​പ്പോ​ൾ.

എ​ന്നാ​ൽ, നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ വാ​ശി​പി​ടി​ച്ചാ​ൽ ബി​ജെ​പി മ​ന​സി​ല്ലാ മ​ന​സോ​ടെ സ​മ്മ​തി​ച്ചേ​ക്കും. കാ​ര​ണം, മ​ഹാ​രാ​ഷ്‌‌​ട്ര​യി​ലെ അ​നു​ഭ​വം ബി​ജെ​പി​ക്കു മു​ന്നി​ലു​ണ്ട്.

ഏ​തു ക​ളി​ക്കും മ​ടി​ക്കാ​ത്ത ആ​ളാ​ണ് നി​തീ​ഷ് കു​മാ​ർ. ഇ​പ്പോ​ൾ ത​ന്നെ ബി​ജെ​പി​യു​മാ​യി അ​ത്ര ര​സ​ത്തി​ല​ല്ല​താ​നും. ചി​രാ​ഗ് പാ​സ്വാ​നെ ഇ​റ​ക്കി ജെ​ഡി​യു​വി​നെ ഒ​തു​ക്കി​യ​തു ബി​ജെ​പി​യാ​ണെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

മ​റു​പ​ക്ഷ​ത്തെ ആ​ർ​ജെ​ഡി​യു​മാ​യി നി​തീ​ഷ്കു​മാ​ർ കൈ ​കോ​ർ​ത്താ​ൽ ബി​ജെ​പി​ക്കു ബി​ഹാ​റി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കും. ഇ​തൊ​ഴി​വാ​ക്കാ​ൻ നി​തീ​ഷ്കു​മാ​റി​നെ സൂ​ത്ര​ത്തി​ൽ കൂ​ടെ നി​ർ​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ബി​ജെ​പി​ക്ക് ഏ​റ്റെ​ടു​ക്കാ​നു​മു​ള്ള ക​രു​നീ​ക്ക​ങ്ങ​ളാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്.

എ​ന്താ​യാ​ലും മു​ഖ്യ​മ​ന്ത്രി ആ​യാ​ലും വ​രു​ന്ന സ​ർ​ക്കാ​രി​ൽ നി​തീ​ഷ്കു​മാ​റി​നു വ​ലി​യ റോ​ളൊ​ന്നും കാ​ണി​ല്ലാ​യെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.‌ 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 125 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് എ​ൻ​ഡി​എ ഭ​ര​ണ​ത്തു​ട​ർ​ച്ച ക​ര​സ്ഥ​മാ​ക്കി​യ​ത്.

വി​ശ്വ​സി​ക്കാ​നാ​വാ​തെ
തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി​ട്ടും വി​ശ്വ​സി​ക്കാ​നാ​വാ​തെ ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യം. 500ൽ ​കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​റ്റു​പോ​യ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും റീ ​കൗ​ണ്ടിം​ഗ് വേ​ണ​മെ​ന്നാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ആ​വ​ശ്യം.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഈ ​ആ​വ​ശ്യം ഇ​ന്ന​ലെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മ​ഹാ​സ​ഖ്യം. ഇ​ന്നു ത​ന്നെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചേക്കും. 12 സീ​റ്റു​ക​ളി​ൽ ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി​ട്ടാ​ണ് ആ​ർ​ജെ​ഡി​യു​ടെ ആ​രോ​പ​ണം.

കോ​ൺ​ഗ്ര​സ് ക്യാ​ന്പ് മൂ​കം
ആ​ർ​ജെ​ഡി​യോ​ട് വാ​ശി​പി​ടി​ച്ച് 70സീ​റ്റു​ക​ൾ നേ​ടി​യെ​ടു​ത്തെ​ങ്കി​ലും 19 സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ കോ​ൺ​ഗ്ര​സി​ന് വി​ജ​യി​ക്കാ​നാ​യു​ള്ളൂ​വെ​ന്ന​തു കോ​ൺ​ഗ്ര​സി​ന് നാ​ണ​ക്കേ​ടാ​വു​ക​യാ​ണ്.

2015ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 41 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ക​യും 27 സീ​റ്റി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്ത കോ​ൺ​ഗ്ര​സി​നാ​ണ് ഈ ​ദു​ർ​ഗ​തി. ബി​ഹാ​റി​ൽ കോ​ൺ​ഗ്ര​സ് സം​വി​ധാ​നം പാ​ടേ ദു​ർ​ബ​ല​മാ​ണെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

ഇ​തോ​ടെ വ​രും കാ​ല​ങ്ങ​ളി​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ആ​ർ​ജെ​ഡി ത​യാ​റാ​യേ​ക്കി​ല്ല.

തേ​ജ​സ്വി യാ​ദ​വി​ന്‍റെ ജ​ന​പി​ന്തു​ണ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ലേ​ട​ത്തും വി​ജ​യി​ച്ചു ക​യ​റി​യ​തെ​ന്നും സ്വ​ന്തം നി​ല​യ്ക്ക് ഒ​രു മു​ന്നേ​റ്റം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ല്ലാ​യെ​ന്നും ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ​റ​യു​ന്നു​ണ്ട്.

ഇ​ട​തിനെ പ്ര​ശം​സി​ച്ച്
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​ശം​സി​ച്ച് ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ. മ​ത്സ​രി​ക്കാ​ൻ 29 സീ​റ്റു​ക​ൾ മാ​ത്രം ല​ഭി​ച്ച ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് (സി​പി​ഐ-​എം​എ​ൽ, സി​പി​ഐ, സി​പി​എം) 17 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​നാ​യി എ​ന്ന​ത് ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​ട​തു പാ​ർ​ട്ടി​ക​ളി​ൽ സി​പി​ഐ-​എം​എ​ൽ- 11, സി​പി​ഐ-​മൂ​ന്ന്, സി​പി​എം-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യി​ച്ച​ത്. അ​ടു​ത്ത​താ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ൾ, ആ​സാം, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സീ​റ്റ് വി​ഹി​തം കൂ​ട്ടാ​ൻ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് ഈ ​വി​ജ​യം ഗു​ണം ചെ​യ്യും.

ഉ​വൈ​സി​ക്കു വി​മ​ർ​ശ​നം
അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി​ക്ക് അ​ഞ്ചു സീ​റ്റു​ക​ൾ നേ​ടാ​നാ​യ​ത് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ​ക്കാ​ണ് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഉ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം നേ​ടി​യെ​ടു​ത്തു.

ഇ​തു ഫ​ല​ത്തി​ൽ മ​ഹാ​സ​ഖ്യ​ത്തി​നു ദോ​ഷം ചെ്ത​പ്പോ​ൾ എ​ൻ​ഡി​എ മു​ന്ന​ണി​ക്ക് ഗു​ണം ചെ​യ്യു​ക​യും ചെ​യ്തു.ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി​യെ​ക്കൂ​ടി മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കൂ​ടു​ത​ലാ​യി മ​ഹാ​സ​ഖ്യ​ത്തി​നു ല​ഭി​ച്ചേ​നെ. അ​തു​വ​ഴി ഭ​ര​ണ​ത്തി​ലെ​ത്താ​നും വ​ഴി​യൊ​രു​ക്കി​യേ​നെ.

ചിരാഗ് ഒറ്റപ്പെട്ടു
എ​ൻ​ഡി​എ മു​ന്ന​ണി വി​ട്ട് ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി​ക്കു വ​ലി​യ തോ​ൽ​വി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

ബി​ജെ​പി​യോ​ടു കൂ​റു പു​ല​ർ​ത്തി​യും നി​തീ​ഷ്കു​മാ​റി​ന്‍റെ ജെ​ഡി​യു​വി​നെ ഇ​ല്ലാ​താ​ക്കാ​നും തു​നി​ഞ്ഞി​റ​ങ്ങി​യ ചി​രാ​ഗി​ന്‍റെ പാ​ർ​ട്ടി​ക്കു ജെ​ഡി​യു​വി​ന്‍റെ സീ​റ്റ് നി​ല കു​റ​യ്ക്കാനാ​യെ​ങ്കി​ലും സ്വ​യം ഇ​ല്ലാ​താ​യ സ്ഥി​തി​യി​ലാ​യി ചി​രാ​ഗി​ന്‍റെ പാ​ർ​ട്ടി.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ൽ​ജെ​പി പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഡ് ചെ​യ്യു​ന്ന​താ​യി വ​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​നം ഒ​രു സീ​റ്റാ​ണ് അ​വ​ർ​ക്കു ല​ഭി​ച്ച​ത്.

തൂ​ക്കു മ​ന്ത്രി​സ​ഭ വ​ന്നാ​ൽ കിം​ഗ് മേ​ക്ക​റാ​കാ​ൻ ശ്ര​മി​ച്ച ചി​രാ​ഗി​നി​പ്പോ​ൾ ഉ​ള്ള വി​ല​യും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​യി​രി​ക്കു​ക​യാ​ണ്. കാ​ര്യം ക​ഴി​ഞ്ഞ​പ്പോ​ൾ ബി​ജെ​പി ഇ​നി ചാ​രി​ഗി​നോ​ട് എ​ന്തു സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ൾ.

തയാറാക്കിയത്:– നിയാസ് മുസ്തഫ

Related posts

Leave a Comment