പുനലൂർ: ഏരൂരിലെ ദളിത് ബാലൻ ബിജീഷ് ബാബുവിന്റെ ദുരൂഹമരണത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ പുനലൂർ ആർഡി ഓഫീസിനു മുന്നിൽ ധർണ നടത്തി.
സംസ്ഥാന സെക്രട്ടറി വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഉണങ്ങിയ വാഴയിലയിൽ കെട്ടിത്തൂക്കിയനിലയിലാണ് മൃതദേഹം കണ്ടതെന്നും അതും പ്രതികളെ രക്ഷിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നതെന്നും പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.മണി, ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം വിപിൻ പാലോട്, വിപിൻ വെട്ടിക്കവല ഷിജോ, ആർ. മനോഹരൻ, അച്ചൻകോവിൽ അനിൽകുമാർ ചണ്ണപ്പേട്ട, കെ.ശാന്ത, അമ്മിണി പത്തനാപുരം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ടൗണിൽ പ്രകടനവും നടത്തി.