ചില കല്ല്യാണ വീടുകള്‍ പൊളിയാണ്..! ആ കല്യാണം കണ്ണൂരിലാണ്; കലവറയിലെ പണികള്‍ കൃത്യമായി നടക്കുന്നുമുണ്ട്; വീഡിയോ വൈറല്‍

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്. ആട്ടവും പാട്ടും സന്തോഷവും സദ്യയും സൊറ പറിച്ചിലും എല്ലാം ചേര്‍ന്നൊരു ഒത്തുചേരല്‍ കൂടിയാണ് ചിലയിടത്ത് കല്ല്യാണ വീടുകള്‍.

പരസ്പരം സഹകരിച്ചും ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചുമൊക്കെ അയല്‍ക്കാരും നാട്ടുകാരും പങ്കുചേരുന്ന കാഴ്ച ഇന്നുമുണ്ട്.

എന്നാല്‍ മിക്കവാറും അത് നാട്ടിന്‍പുറങ്ങളിലാകാം കൂടുതല്‍ കാണാന്‍ സാധിക്കുക. സ്വന്തം വീട്ടിലെ കുട്ടിയുടെ കല്യാണം എന്ന രീതിയില്‍ ഏവരും ആ കല്ല്യാണം ഏറ്റെടുക്കും.

നഷ്ടമാകാത്ത ചില സന്തോഷങ്ങളും കൂടിചേരലും സഹകരണവും ഇന്നുമുണ്ടെന്ന് കാണിച്ചു തരികയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ.

ഒരു കല്ല്യാണവീട്ടിലെ കലവറയിൽ നിന്നാണ് മനോഹരമായ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്നാണ് ഈ സന്തോഷ കാഴ്ച പകര്‍ത്തിയത്.

എല്‍.ജി.എം. വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയത്.

കലവറയില്‍ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലും വിളമ്പുന്ന തിരക്കിലുമാണവര്‍. എങ്കിലും അവര്‍ ആ നിമിഷങ്ങള്‍ ആസ്വാദിക്കുന്നു.

നൃത്തം ചെയ്യുന്നു. സന്തോഷിക്കുന്നു. ജീവിതത്തില്‍ ഇത്തരം കാഴ്ചകള്‍ നമ്മുടെ മനസ് നിറക്കും.

ചെക്കനങ്ങനെ നോക്കി നിന്നതും എന്ന ഗാനത്തിനാണ് അവര്‍ ചുവടുകള്‍ വെയ്ക്കുന്നത്. എന്നാല്‍ ഇതിനിടക്ക് കലവറയിലെ പണികള്‍ കൃത്യമായി നടക്കുന്നുമുണ്ട്.



 

Related posts

Leave a Comment