ഭാര്യയോടുളള തന്റെ സ്നേഹവും ഓര്‍മ്മയും പ്രണയവും ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന് ബിജിപാല്‍.
ബിജിപാലിന്റെയും ഭാര്യ ശാന്തിയുടെയും ഇരുപതാം വിവാഹവാര്‍ഷികമാണ് ഇന്ന്. ശാന്തിക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അദ്ദേഹം കുറിച്ചത്.
“രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം. ഞങ്ങളെന്ന സംഗീതം. ബിജിപാല്‍ കുറിച്ചു.
2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഓഗസ്റ്റ് 29-ന് 36-ാം വയസിലാണ് ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറഞ്ഞത്.