കുവൈത്ത്: കുഞ്ഞിനെ ആദ്യമായി കാണാൻ കാത്തുനിൽക്കാതെ ബിജു യാത്രയായി. ഭാര്യയും കുഞ്ഞുങ്ങളും നാട്ടിൽനിന്നും മടങ്ങിവരുന്നതിനു മണിക്കൂറുകൾക്കു മുമ്പ് കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. റാന്നി സ്വദേശി ബിജു ജോർജ് (38) ആണ് മരിച്ചത്. ജോലിക്കിടെ ഡ്രിൽ മെഷീനിൽനിന്നും വൈദ്യുതാഘാതമേറ്റാണ് ബിജു മരിച്ചത്. പ്രിസ്മ അലൂമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നു.
ഭാര്യയും കുട്ടികളും ബിജുവിന് അടുത്തേക്ക് ഞായറാഴ്ചവരാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് ഏതാനും ദിവസങ്ങൾമാത്രമേ ആയിട്ടുള്ളു. മൂത്ത മകൾക്ക് മൂന്നുവയസും.
ബിജുവും കുടുംബവും കുവൈറ്റ് സെന്റ് ജോൺസ് ഇടവകയിൽ ബെതാനിയ പ്രെയർ ഗ്രൂപ്പിലെ അംഗങ്ങൾ ആണ്. പാരഡൈസ് ഹോട്ടലിനു എതിർവശം സ്റ്റുഡിയോ ഫ്ളാറ്റിലാണ് ബിജു കുടുംബമായി താമസിക്കുന്നത്. മൃതദേഹം ദജീജു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.