കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സരിതാ എസ്. നായരെ പീഡിപ്പിച്ചതിന്റെ തെളിവായി സി.ഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു.
കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സോളാറുമായി ബന്ധമില്ലാത്ത സംഭവങ്ങളിലും താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് സരിത വ്യക്തമാക്കി. പുതിയ അന്വേഷണസംഘത്തിനു മുന്നില്‍ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു. എന്തായാലും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് ആകെ നാണംകെട്ടിരിക്കുകയാണ്.