ചങ്ങനാശേരി: കന്പി തലയിൽ തുളച്ചു കയറി മരിച്ച യുവാവിന്റെ സംസ്കാരം ഇന്നു നടക്കും. തൃക്കൊടിത്താനം വേടൻപറന്പിൽ തോമസിന്റെ (മോനിച്ചൻ) മകൻ സെബാസ്റ്റ്യൻ തോമസ് (ബിജു- 44) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 11നു ചങ്ങനാശേരി ഐസിഒ ജംഗ്ഷനിൽ ഉദയഗിരി ഹോസ്പിറ്റലിനു സമീപമാണ് അപകടമുണ്ടായത്.
ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ വെറ്റില കച്ചവടം നടത്തുന്ന ബിജു ചന്ദനക്കുട ദേശീയ ആഘോഷ ചടങ്ങിൽ പങ്കെടുത്തതിനുശേഷം തിരികെ തൃക്കൊടിത്താനത്തെ വീട്ടിലേക്കു മടങ്ങും വഴി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഉദയഗിരി ഹോസ്പിറ്റലിന്റെ മെയിൻ ഗെയിറ്റിലിടിച്ചു.
ഗെയിറ്റിലെ കന്പി ബിജുവിന്റെ തലയിലേക്ക് കുത്തിക്കയറുകയായിരുന്നു. ഉടൻ തന്നെ ഉദയഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സംഭവത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്തു. അപകട സ്ഥലത്തെത്തി പോലീസ് കൂടുതൽ പരിശോധകൾ നടത്തും. സംസ്കാരം ഇന്നു വൈകുന്നേരം 4.30ന് തൃക്കൊടിത്താനം സെന്റ് സേവ്യർ ഫെറോന പള്ളിയിൽ. മാതാവ്: ചിന്നമ്മ തോമസ്, ഭാര്യ: ജോൽസനാ സെബാസ്റ്റ്യൻ, മക്കൾ: സാൽവിൻ, സയൻ.