സ്ഫടികം 2വിന്റെ ടീസർ പുറത്തിറക്കിയ സംവിധായകൻ ബിജു ജെ.കട്ടയ്ക്കലിനെതിരെ കേസ്. സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പകർപ്പവകാശ നിയമപ്രകാരമാണ് ഭദ്രൻ പരാതി നൽകിയത്.
തന്റെയൊ സിനിമയുടെ മറ്റ് അണിയറപ്രവർത്തകരുടെയൊ അനുമതി ഇല്ലാതെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രചരണം നടത്തിയതെന്നും ടീസർ പുറത്തുവിട്ടതെന്നും പരാതിയിൽ ഭദ്രൻ വ്യക്തമാക്കി. മാത്രമല്ല സ്ഫടികത്തിലെ കഥാപാത്രങ്ങളെ വികലമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.