തിരുവനന്തപുരം: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിൽ പോയി മുങ്ങിയ ബിജു കുര്യനെ പൂട്ടാൻ സംസ്ഥാന സർക്കാർ.
കണ്ണൂര്‍ തൊട്ടിപ്പാലം സ്വദേശി ബിജു കുര്യകുര്യന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർക്ക് കത്ത് നൽകി. വീസ റദ്ദാക്കി ഇന്ത്യയിലേക്ക് കയറ്റിവിടണമെന്ന് ആവശ്യം.
26 അംഗ സംഘമാണ് ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലില്പ്പോയത്.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. മടങ്ങിയെത്തിയ സംഘത്തിൽ ബിജു കുര്യൻ ഉണ്ടായിരുന്നില്ല.
ബിജു കുര്യന് അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു.
രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.