ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള വ്യക്തിയാണ് ഞാന്‍. നടനെന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്തു സിനിമ ചെയ്തിട്ടുണ്ടെന്ന് ബിജു മേനോൻ.
ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, അതായത് ഞാന്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു വര്‍ഷമായി,എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞു വന്നാല്‍, ആ സിനിമ ഞാന്‍ ഏറ്റെടുക്കും.
അതിന്റെ കഥയെക്കുറിച്ച് ഒന്നും ഞാന്‍ ചിന്തിക്കില്ല. അയാള്‍ക്കും, അയാളുടെ കുടുംബത്തിനും അതൊരു സഹായകമായല്ലോ എന്ന സംതൃപ്തി ആ സിനിമ ചെയ്തു കഴിയുന്പോള്‍ എനിക്ക് ലഭിക്കുമെനനും നടൻ പറയുന്നു.