മനഃപൂര്‍വം നമ്മള് സിനിമ മാറ്റിവയ്ക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടില്ല. അതിന് ഒരു കാരണമുണ്ടാകും. ഒന്നുകില്‍ ആ കഥാപാത്രം ഞാന്‍ ചെയ്യുന്നതില്‍ അവര്‍ കോണ്‍ഫിഡന്‍സ് ആയിരിക്കും, എന്നാല്‍ ഞാന്‍ ആയിരിക്കില്ല.
അങ്ങനെ മാറിയിട്ടുള്ള സിനിമകളുണ്ട്. പിന്നെ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സ്ഥലം ഇതൊക്കെ ഒരു ഘടകമാണ്. നാളെ എന്നെ വേറെ ഒരു വലിയ ഡയറക്ടര്‍ വേറെ ഒരു ലാംഗ്വേജിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് അവിടെ പോകാന്‍ തോന്നുന്ന ഒരു ഘടകമുണ്ടാകണം.
ഒരു ക്യാരക്ടര്‍ മാത്രമായി എന്നെ മോഹിപ്പിക്കില്ല. ഒരു കംഫര്‍ട്ട് സോണ്‍ എന്ന് പറയാം. പലപ്പോഴും ഞാന്‍ കംഫര്‍ട്ടിബിള്‍ ആവില്ല. തെലുങ്കിലൊക്കെ പോയ സമയത്ത് ആദ്യത്തെ രണ്ട് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നാലോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു.
ഭാഷ കംഫര്‍ട്ടിബിള്‍ ആവുന്നുണ്ടായിരുന്നില്ല. പിന്നെ അവിടെ ഭയങ്കര ബഹുമാനവും ഒക്കെയാണ്. -ബിജു മേനോൻ