മലയാളികളുടെ പ്രിയനടനാണ് ബിജു മേനോന്. നടി സംയുക്തവര്മയാണ് ബിജു മേനോന്റെ ഭാര്യ. സംയുക്ത സിനിമയില്‍ മിന്നിത്തിളങ്ങുമ്പോഴായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്.
വെറും നാലു വര്‍ഷം മാത്രമേ സിനിമയില്‍ നിലനിന്നുള്ളു എങ്കിലും മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തങ്ങളുടെ ജീവിതത്തിലെ ഒരു മറക്കാനാകാത്ത രസകരമായ സംഭവം ബിജുമേനോന് വെളിപ്പെടുത്തിയിരുന്നു.
ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം രാവിലെ സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോന് പറഞ്ഞത്.
ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്കാന് സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായതന്നു.
എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന് വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി.
ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന് ചിരിച്ചുകൊണ്ട് മറുപടി നല്കി.
വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതില്‍ ആയിരുന്നു പൂര്‍ണ ശ്രദ്ധ.
തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന് വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന് പറഞ്ഞിരുന്നു.
എന്നാല്‍, അഭിനയിക്കണം എന്ന് ഇനി എപ്പോഴെങ്കിലും സംയുക്ത താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ താന്‍ അതിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ബിജു മേനോന് പറയുന്നു.