ആക്ഷൻ സിനിമകൾ എനിക്കു ബോറടിച്ചു തുടങ്ങി. തമാശയിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിലാbijuണ്. വെള്ളിമൂങ്ങയുടെ രണ്ടാംഭാഗം ആലോചിക്കുന്നുണ്ട്.
പക്ഷേ, വരുന്ന സ്ക്രിപ്റ്റ് ഒന്നും വിചാരിച്ചതുപോലെ ആകുന്നില്ല. വെള്ളിമൂങ്ങ ഒട്ടും പ്രതീക്ഷിക്കാതെ ഹിറ്റ് ആയ സിനിമയാണ്. രണ്ടാംഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ അതിനും മുകളിലായിരിക്കും.
അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിക്കണം. എന്റെ മോന് ഞാൻ നർമം ചെയ്യുന്നതിഷ്ടമാണ്. എനിക്കും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഇഷ്ടമാണ്.
പോലീസ് വേഷങ്ങൾ ശരിക്കും മടുത്തു. ഐപിസി വകുപ്പുകൾ, 24 മണിക്കൂറിനുള്ളിൽ സിറ്റി വിട്ട് പോയിട്ടില്ല സാർ എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ…
ഒരേ കാര്യങ്ങളുടെ ആവർത്തനമാണ്. തമാശയാകുമ്പോൾ ആകെ ഒരു പോസിറ്റിവിറ്റിയാണ്. -ബിജു മേനോൻ