ബാലുശേരി: മുന്‍ ഭാര്യയെ ആക്രമിക്കാന്‍ നന്മണ്ട സഹകരണ ബാങ്കിലെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
നന്മണ്ട സ്വദേശി ബിജുവാണ് ആക്രമിച്ചത്. മാസ്ക് ഇട്ടതിനാല്‍ ആളുമാറി ബാങ്ക് ജീവനക്കാരിയായ മണ്ണാമ്പൊയില്‍ സ്വദേശി ശ്രീഷ്മയെ വെട്ടുകയായിരുന്നു.
കൈക്ക് പരിക്കേറ്റ ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഡെപ്പോസിറ്റ് കൗണ്ടറിലിരിക്കുകയായിരുന്ന ശ്രീഷ്മയെ ബിജു പിന്‍ഭാഗത്തുകൂടി വെട്ടുകയായിരുന്നു.
ആ സമയത്ത് ബാങ്കിന്റെ നരിക്കുനി, ബാലുശേരി ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ ചാടി വീണു ബിജുവിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാലുശേരി പോലീസ് ബാങ്കിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ മുന്‍ ഭാര്യ ഇതേ ബാങ്കില്‍ സ്ഥിരം ജീവനക്കാരിയാണ്. ഇവര്‍ തിങ്കളാഴ്ച ലീവായിരുന്നു. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു.
ബാങ്കില്‍ ഫോറന്‍സിക് വിദഗ്ധരും ബാലുശേരി പോലീസും പരിശോധന നടത്തി. അക്രമിക്കാനുപയോഗിച്ച ആയുധം പോലീസ് കസ്റ്റഡിയിലെടുത്തു.