
തിരുവനന്തപുരം: ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാറാണ് ബിജു രമേശിനെതിരെ രംഗത്തെത്തിയത്.
ബിജു രമേശിന് സ്ഥിരതയില്ലെന്നും ബാറുടമകളോ സംഘടനയോ ആർക്കും പണം പിരിച്ചു നൽകിയിട്ടില്ലെന്നും ബിജു രമേശിന്റെ നിലപാടുകളോട് യോജിക്കാൻ സാധിക്കില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു രമേശ് കഴിഞ്ഞ ദിവസമുന്നയിച്ചത്. രമേശ് ചെന്നിത്തല മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജു രമേശ് ആദ്യം പറഞ്ഞത്.
ഇക്കാര്യത്തെക്കുറിച്ച് പോലീസിന് മൊഴി നൽകരുതെന്ന് രമേശ് ചെന്നിത്തല കാല് പിടിച്ച് അപേക്ഷിച്ചെന്നും അതിനാലാണ് മൊഴി കൊടുക്കാതിരുന്നതെന്നും ബിജു രമേശ് പറഞ്ഞു.
കെ.എം. മാണി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാർകോഴ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.