കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബാറുടമ ബിജു രമേശ്.
ബാര്‍കോഴക്കേസ് പിന്‍വലിക്കാന്‍ ആദ്യം ഭീഷണിപ്പെടുത്തിയെന്നും പിന്നീടാണ പണം വാഗ്ദാനം ചെയ്തതെന്നും ബിജു രമേശ് പറഞ്ഞു.
ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ബാര്‍കോഴക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് തങ്ങളുടെ കയ്യിലുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.