കൊച്ചി: ബിജു രമേശ് വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് അമ്മ ഇന്ദിരാ ദേവി, സഹോദരിമാരായ ചിത്ര, മഞ്ജു എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
നിലവിലുള്ള കേസുകളില്‍നിന്നു തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കാന്‍ വ്യാജമായി ഒപ്പിട്ടു പരാതി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇക്കാര്യമുന്നയിച്ചു നല്കിയ പരാതിയില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ ഡിജിപിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജികളില്‍ തന്റെ ഒപ്പു വ്യാജമായി ഇട്ട് സത്യവാങ്മൂലം നല്കി കോടതി നടപടികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ദിരാദേവി ആരോപിക്കുന്നു.
തമിഴ്നാട്ടിലെ ഒരു മജിസ്ട്രേട്ട് കോടതിയുടെ പേരില്‍ ബിജു രമേശ് വ്യാജ സമന്‍സ് നല്കി. ബിജുവിനു വ്യാജ ഡോക്ടറേറ്റ് ബിരുദമാണുള്ളതെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.