തിരുവനന്തപുരം: തലസ്ഥാന നഗരം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിവാഹവേദിയാണ് വെണ്‍പാലവട്ടത്ത് ഒരുങ്ങുന്നത്. വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയും തമ്മിലുള്ള വിവാഹത്തിനായി വെണ്‍പാലവട്ടത്ത് ഒരുക്കുന്ന വേദിയാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്.
നാളെ വൈകിട്ടാണ് വിവാഹം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ പന്തല്‍ ഒരുക്കിയിരിക്കുന്നത്. ആറ് ഏക്കറില്‍ പരന്നു കിടക്കുന്ന വിവാദവേദിയില്‍ ഒരേ സമയം 15,000 പേര്‍ക്ക് വിവാഹം കാണം. വരനെ വരവേക്കുന്ന കൊട്ടാരത്തില്‍ നിന്നും കല്യാണപ്പന്തലിലേക്ക് വധൂവരന്മാരെ ആനയിക്കുന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരിക്കും. 6000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് തയ്യാറാക്കിയിരിക്കുന്നത്. വിവാഹ വേദിക്ക് 64 അടി ഉയരുമുണ്ട്.
120 ദിവസം കൊണ്ട് 40 പേര്‍ പണിയെടുത്താണ് വിവാഹ വേദി തയ്യാറാക്കിയത്. അന്തര്‍ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ദരാണ് വെളിച്ചവും ശബ്ദവും നിയന്ത്രിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെ നിരവധി മന്ത്രിമാര്‍ പങ്കെടുക്കും.