തിരുവനന്തപുരം: ബാർ കോഴ കേസിനു തെളിവായി ബാറുടമ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിൽ ക്രമക്കേടു നടന്നതായി ഫോറൻസിക് ലാബ് റിപ്പോർട്ട്. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണു ബാർ കോഴ ആരോപണത്തിന്റെ ശബ്ദ രേഖയിൽ എഡിറ്റിംഗ് നടത്തിയതായി കണ്ടെത്തിയത്.
ബാറുടമകളുടെ യോഗത്തിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട ശബ്ദ രേഖയാണു ബാറുടമ ബിജു രമേശ് വിജിലൻസ് അന്വേഷണ സംഘത്തിനു കൈമാറിയത്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തു കന്പ്യൂട്ടറിൽ എഡിറ്റ് ചെയ്തു തയാറാക്കിയതാണെന്നാണു പരിശോധനയിൽ വ്യക്തമായത്.
യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കു പണം നൽകിയെന്നു ബാറുടകൾ പറയുന്നതാണു ശബ്ദരേഖയിൽ ഉൾപ്പെട്ടിരുന്നത്. ഇതാണു കൃത്രിമമായി സൃഷ്ടിച്ചതെന്നു ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്.