ബാ​ർ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ശ്ര​മി​ച്ചു; ഒത്തുതീർപ്പിനുവേണ്ടി  ശ്രമിച്ചതിന്‍റെ കാരണം  വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു ര​മേ​ശ്



തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ സി​പി​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മെ​തി​രേ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ്.

ബാ​ർ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​രു​വ​രും ശ്ര​മി​ച്ചെ​ന്നാ​ണ് ബി​ജു ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.കേ​സി​ൽ​നി​ന്ന് പി​ന്മാ​റ​രു​തെ​ന്ന് ആ​ദ്യം ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത് പി​ണ​റാ​യി​യും കോ​ടി​യേ​രി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​ർ ത​ന്നെ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

കെ.​എം. മാ​ണി പി​ണ​റാ​യി​യെ ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ നീ​ക്കം ന​ട​ന്ന​ത്. വി​ജി​ല​ൻ​സി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും ബി​ജു ര​മേ​ശ് പ​റ​ഞ്ഞു.

ബാ​ർ കോ​ഴ​ക്കേ​സി​ൽ ത​ന്‍റെ മൊ​ഴി വി​ജി​ല​ൻ​സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. മു​ക​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​തെ​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ബി​ജു ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യി താ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ക​യാ​ണ്. ഈ ​കേ​സ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ത്തു​ക​ളി​ച്ച് കേ​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും ബി​ജു ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment