ആഡംബര വിവാഹം ഇന്ന്; അകമ്പടിയായി വിവാദവും! വിവാഹപ്പന്തല്‍ ഒരുക്കിയത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കലാസംവിധായക സംഘം

vivaham-1തിരുവനന്തപുരം: നോട്ടു പ്രതി സന്ധിയില്‍ ജനം വലയുമ്പോള്‍ കോടികള്‍ ചെലവിട്ടു മറ്റൊരു ആ ഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ കൂടി പൂര്‍ത്തിയായി. രാജകീയ പ്രൗഢിയോടെ തയാറാക്കിയ വിവാഹവേദിയില്‍ വ്യ വസായി ഡോ.ബിജു രമേശിന്റെ മകള്‍ മേഘയുടെ കഴുത്തില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണന്‍ താലിചാര്‍ ത്തും. ഇന്നു വൈകുന്നേരം കിംസ് ആശുപത്രിക്കു സമീപമുള്ള രാജ ധാനി ഗാര്‍ഡന്‍സിലെ പടുകൂറ്റന്‍ വിവാഹപന്തലിലാണു ചടങ്ങുകള്‍ നടക്കുക.

എട്ടേക്കറോളം വരുന്ന സ്ഥലത്തു മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണു പന്തലിന്റെ കവാടം. വധൂവരന്മാര്‍ ഇരിക്കുന്ന വേദി, ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡല്‍ഹിയിലെ അക്ഷധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 120 അ ടി നീളവും 50 അടി പൊക്കവുമാ ണു വേദിക്കുള്ളത്. 500 തൊഴിലാളികള്‍ ഒന്നരമാസംകൊണ്ടാണു പന്തലിന്റെ പണി പൂര്‍ത്തിയാക്കിയത്. 20,000ലധികം പേര്‍ക്കു കല്യാ ണം കാണാന്‍ കഴിയുന്ന തരത്തിലാണു പന്തലിന്റെ രൂപകല്‍പന.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കലാസംവിധായക സംഘമാണ് വിവാഹപ്പന്തല്‍ ഒരുക്കിയത്. ആറായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഭക്ഷണശാലയില്‍ നൂറിലധികം വിഭവങ്ങള്‍ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന രുചിയേറിയ ഏതുതരം ഭക്ഷണ വും ഭക്ഷണശാലയില്‍ അതിഥികളുടെ മുന്നിലെത്തും. നൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണു വധൂവര ന്മാര്‍ വേദിയിലെത്തുന്നത്.

തമിഴ്‌നാട് ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലു ള്ള മന്ത്രിമാരുടെ സംഘം വിവാഹ ത്തില്‍ പങ്കെടുക്കും. ഇവര്‍ക്കു സു രക്ഷഒരുക്കാനുള്ള കമാന്‍ഡോ സംഘം ഇതിനോടകം വിവാഹവേദിയില്‍ നിലയുറപ്പിച്ചുകഴിഞ്ഞു. സംഗീതജ്ഞരായ ശ്വേത മോഹ ന്‍, സുന്ദര്‍രാജ് എന്നിവരുടെ സം ഗീതപരിപാടി, താണ്ഡവ് സംഘ ത്തിന്റെ നൃത്തപരിപാടി തുടങ്ങി നിരവധി കലാപരിപാടികള്‍ ചട ങ്ങുകള്‍ക്കു മിഴിവേകും.
vivaham-2
ഇന്നു വൈകുന്നേരം ആറിനും ആറരയ്ക്കുമിടയിലാണ് മുഹൂര്‍ത്തം. മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ വിവാഹത്തിനെത്തുമെന്നു പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാല ത്ത് ബാര്‍കോഴ വിവാദത്തോടെയാണ് അബ്കാരി കൂടിയായ ബിജു രമേശ് വാര്‍ത്തകളില്‍ നിറ യുന്നത്. സര്‍ക്കാരിനെ പ്രതിരോധ ത്തിലാക്കി ബാര്‍കോഴ കേസുമാ യി അദ്ദേഹം മുന്നോട്ടുപോയി. ഇത്തരം വിവാദങ്ങള്‍ നടക്കുമ്പോ ള്‍ തന്നെ ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമു ള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ ങ്കെടുത്തതു കോണ്‍ഗ്രസിലും യു ഡിഎഫിലും അന്ന് ഏറെ വിവാദ ങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്നു വിവാഹ ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ട്. ജനം നോട്ടു വിഷയത്തില്‍ നട്ടംതിരിയുമ്പോള്‍ കോടികള്‍ പൊടിച്ചുള്ള ആഡംബ ര വിവാഹത്തില്‍ പങ്കെടുക്കുന്നതു വിവാദത്തില്‍ ചാടിക്കുമോയെന്നാണ് പലരുടെയും ആശങ്ക.

ഇതിനിടെ, നോട്ട് റദ്ദാക്കല്‍ തീ രുമാനം വിവാഹ ചടങ്ങുകള്‍ നട ത്തുന്നതിനു തനിക്കു വലിയ ബു ദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്നു ബിജു രമേശ് പറഞ്ഞു. വിവാഹത്തിന്റെ ഒരുക്കത്തിനായി തന്റെ പല ബിസിനസ് അക്കൗണ്ടുകളിലെയും പ ണം സ്വരൂപിക്കേണ്ടിവന്നു. ബിസി നസുകാരായ സുഹൃത്തുക്കളുടെ പക്കല്‍നിന്നും പണം കടം വാങ്ങിയാണ് ആവശ്യമായ തുക ഇപ്പോള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Related posts