തൃശൂർ: ക്രിസ്മസ് തലേന്നു മുളങ്കുന്നത്തുകാവിൽ മകൻ അമ്മയെ മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു.
അരങ്ങാഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്ക(70)യ്ക്കാണ് മകനിൽനിന്ന് മർദനമേറ്റത്.
സംഭവത്തിൽ മകൻ ബൈജുവിനെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
കരുമാത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്നു ബഹളമുണ്ടാക്കുന്നതും അടിപിടിയുണ്ടാക്കുന്നതും പതിവായിരുന്നു.
ബൈജുവിന്റെ രണ്ടു മക്കളെ നോക്കിവളർത്തുന്നത് അമ്മ തങ്കയാണ്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നിർദേശപ്രകാരം എസ്ഐ കെ.രാജൻ, അസി.എസ്ഐ വർഗീസ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.