ഏതുതരം കഥാപാത്രമായാലും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുന്ന നടനാണ് ബിജു മേനോന്. കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ മുന്‍നിര നായകനടന്മാരുമായെല്ലാം അടുത്ത സൗഹൃദമുണ്ട് ബിജുമേനോന്.
ഇവരെല്ലാം ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്ക് ഗംഭീര വിജയവുമാണ് ലഭിച്ചിട്ടുള്ളത്. ബിജു മേനോനെക്കുറിച്ച് വാചാലനായുള്ള കുഞ്ചാക്കോ ബോബന്റെ ഒരഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചാക്കോച്ചന്റെ വാക്കുകള്‍ ഇങ്ങനെ…
ബിജു ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവമുണ്ട്. കടലിന്റെ നടുക്ക് ഒരു ബോട്ടില്‍ ബിജുവിനെ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്നത് അതിലെ നിര്‍മാതാവിന്റെ മകനാണ്.
അതിനിടയിലാണ് രസകരമായ സംഭവം നടന്നത്. നായകനടന് ഡയലോഗ് തെറ്റിച്ചത് കൊണ്ട് റീടേക്കുകള്‍ കുറേ പോകേണ്ടി വന്നു. തലകുത്തി കിടക്കുന്ന ബിജുവിന് നിര്‍മാതാവിന്റെ മകനായത് കൊണ്ട് തന്നെ ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയില്‍ അത് ചെയ്യേണ്ടി വന്നു.
പിന്നീട് കുറേ നേരം കഴിഞ്ഞിട്ടും ഷോട്ട് ഒാക്കെ ആകാതിരുന്നപ്പോള്‍ ബിജു ദേഷ്യപ്പെട്ടു. ഒടുവില്‍ കടലിലെ ഉപ്പു കാറ്റ് ഏറ്റു തളര്‍ന്നു കിടന്ന ബിജുവിനെ നിലത്തിറക്കി. മസിലൊക്കെ പിടിച്ചു
അവിടെ നിന്ന് ബിജു നേരേ പോയത് നിര്‍മാതാവിന്റെ അടുത്തേക്കാണ്.
ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന തോന്നല്‍ ഉണ്ടാക്കിയ ബിജു നിര്‍മാതിവിന് മുന്നില്‍ കൊച്ചു കുട്ടികളെ പോലെ കരയുകയാണ് ചെയ്തത്. ഈ കളിക്ക് ഞാനില്ലെന്ന മട്ടില്‍.
പിജി