സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. എനിക്ക് ഒരു ചേട്ടനെപ്പോലെയാണ്.
ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞു.
അവിടുന്നങ്ങോട്ട് സുരേഷേട്ടന്റെ സിനിമകൾ ഒരുപാട് ചെയ്യാനുള്ള അവസരങ്ങൾ വന്നു. അതുപോലെ അടുപ്പം കൂടുകയും ചെയ്തു. പേഴ്സണൽ കാര്യങ്ങളൊക്കെ സംസാരിക്കും.
എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്.
ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതു സുരേഷേട്ടനാണ്. -ബിജു മേനോൻ