ബിജു ചേട്ടനില്‍ (ബിജു മേനോന്) എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ഗുണം കണ്ടന്മെന്റാണ് (സംതൃപ്തി). വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കില്‍ ഒരു മനുഷ്യന് എപ്പോഴും ആഗ്രഹിക്കുന്നതാണിത്.
അതായത് നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്.
ഇപ്പോള്‍ നമുക്ക് ഒരു കാറുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലൊരു കാര്‍ വേണമെന്ന് തോന്നും. നമ്മുടെ ഒരു സിനിമ ഹിറ്റായാല്‍ മറ്റേയാളുടെ അത്ര ഹിറ്റായില്ലല്ലോ എന്ന് തോന്നും.
അങ്ങനെ എപ്പോഴും നമുക്കുള്ളതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ആഗ്രഹിച്ച് ആഗ്രഹിച്ച്, ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച് മരിച്ചുപോകുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. നേരെ മറിച്ച് ബിജു ചേട്ടന് ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒരു സെന്‍ ലൈക്ക് ക്വാളിറ്റിയാണെന്ന്. -പൃഥ്രിരാജ്