വാഴക്കുളം: പുതുതലമുറ ബൈക്കുകളില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ വാഴക്കുളം പോലീസിന്റെ പിടിയിലായി.
ഏഴു ബൈക്കുകളിലെത്തിയ ഒമ്പതു യുവാക്കളെയാണ് പോലീസ് പിടിച്ചത്. തൊടുപുഴ ഭാഗത്തുനിന്നു അമിതവേഗതയില്‍ ശബ്ദശല്യമുണ്ടാക്കി വന്ന സംഘത്തേക്കുറിച്ച് നാട്ടുകാര്‍ പോലീസിലറിയിക്കുകയായിരുന്നു. വാഴക്കുളത്തു കൂടി പോയ യുവാക്കളെ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് പോലീസ് പിടിച്ചത്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായും ചിലര്‍ ബൈക്കു നിര്‍ത്താതെ പോയതായും നാട്ടുകാര്‍ പറയുന്നു. യുവാക്കളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും അമിതവേഗതയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് ഓടിച്ചതിന് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട
പരിഭ്രാന്തി സൃഷ്ടിച്ച ബൈക്ക് സംഘം പോലീസ് പിടിയില്‍
