ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യു​വാ​വ് മ​രി​ച്ചു; പ​ന്മ​ന ക​ണി​ച്ചി​കു​ള​ങ്ങ​ര​വീ​ട്ടി​ൽ അ​നൂ​പാണ് മരിച്ചത്

കൊ​ല്ലം: ബൈ​ക്ക് റോ​ഡി​ന്‍റെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്രി​ക​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​ന്മ​ന ക​ണി​ച്ചി​കു​ള​ങ്ങ​ര​വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​നൂ​പ് (19) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി മി​ഥു​ന് പ​രി​ക്കേ​റ്റു. ഇ​യാ​ൾ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചൊ​വ്വാ​ഴ്ച രാ​ത്രി 12.15 ന് ​ദേ​ശീ​യ​പാ​ത​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര കു​രി​ശ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​നൂ​പി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts