വടക്കഞ്ചേരി: ദേശീയ പാത ചുവട്ടുപ്പാടത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.ആലത്തൂർ ഗാന്ധി ജംഗ്ഷനിൽ ഷാജി നിവാസിൽ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ജീവനക്കാരനായ പി.കെ.ഷാജിയുടെ മകൻ അശ്വിൻ(19)ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. ആലത്തൂരിലെ വീട്ടിൽനിന്നു തൃശൂരിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുന്പോഴാണ് അപകടമുണ്ടായത്. ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. കണ്ണൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ്.
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ടിപ്പർ ഡ്രൈവറേയും ടിപ്പറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വലതു ഭാഗത്തെ പോക്കറ്റ് റോഡിൽനിന്നു ടിപ്പർ ഹൈവെയിലേക്ക് കയറി തൃശൂർ ലൈനിലേക്ക് കടക്കുന്നതിനിടെയാണ് അപകടം.
ആലത്തൂർ ഗുരുകുലം സ്കൂൾ അധ്യാപിക മായയാണ് അമ്മ.ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പവൻകുമാർ സഹോദരനാണ്.