കൊല്ലം : ബൈക്കും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് സഹോദരങ്ങൾ ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്ന് യുവാക്കൾ മരിച്ചു. നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ ആന്റണിയുടെ മകൻ ഫ്രാൻസിസ് (21), സഹോദരൻ ജോസ് (19), അയൽവാസി സിജിൻ (21) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മേടയിൽമുക്കിന് സമീപമായിരുന്നു അപകടം. യുവാക്കൾ തങ്കശേരിയിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ മൂവരെയും ഉടൻതന്നെ ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.