കോഴിക്കോട്:പ്രായപൂര്‍ത്തിയാകാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നു. സ്കൂള്‍ കോളജ് അവധിക്കാലം കൂടിയായതോടെ ബൈക്കില്‍ ‘ചെത്താ’നിറങ്ങുന്നവരുടെയും ഇവര്‍ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെയും എണ്ണം കൂടുകയാണ്.
പതിനെട്ടു വയസ തികയാത്തവര്‍ വാഹനമോടിച്ച് അപകടം വരുത്തുന്ന അവസ്ഥ ജില്ലയില്‍ വര്‍ധിച്ചുവരികയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പതിനെട്ട് വയസ് പൂര്‍ത്തിയാകാത്ത ആള് മോട്ടോര്‍ വാഹനം ഓടിക്കാന്‍ പാടില്ലെന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നത്. എന്നാല്‍ അവധിക്കാലം ബൈക്ക് ‘റേസിംഗി’നുകൂടിയുള്ള കാലമായാണ് എല്ലാവരും കാണുന്നത്. അതുകൊണ്ടുതന്നെ ഇവരുണ്ടാക്കുന്ന അപകടവും ചെറുതല്ല.
കഴിഞ്ഞദിവസം പതിനട്ട് തികയാത്ത ആള് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയില്‍ ഇടിച്ച് വിദ്യാര്ഥിമരണപ്പെട്ട സംഭവമാണ് ഒടുവിലത്തേത്. കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരേ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടികള്‍ കര്‍ശനമാക്കിയിട്ടും മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. അപകടങ്ങള്‍ വരുത്തി സ്വന്തം ജീവനു നഷ്ടം വരുത്തുന്നതിനുപുറമേ കാല്‍നട യാത്രക്കാരുടെയും മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും ജീവന്‍കൂടി ഇവര്‍ അപഹരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 15 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ മിക്കവരും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.അപകടം വരുത്തിയതിനു പറുമേ ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരേ കേസടുത്തതിന്റെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആയിരം കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തത്. ഇവരുടെ രക്ഷിതാക്കള്‍ക്കെതിരേയും കേസുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ സ്കൂളില്പോകുന്ന കുട്ടികളുടെ എണ്ണവും നഗരത്തില്‍ വര്‍ധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു.
ലൈസന്‍സ് ഇല്ലാത്തതിനുപുറമേ അമിത വേഗതയാണ് ഇവര്‍ക്ക്. മൂന്നുപേരെ കയറ്റി യാത്ര, ഹെല്‍മറ്റ് ധരിക്കാതെ യാത്ര എന്നീ കുറ്റങ്ങളും ഇവരുടെ ഭാഗത്തുനിന്നുണ്ട്. കഴിഞ്ഞ വര്‍ഷം പോലീസ് പിടികൂടിയതില്‍ പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികള്‍ വരെയുണ്ട്.
പത്തുമുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നിയമലംഘനം നടത്തുന്നവരില്‍ വലിയ പങ്കുമെന്ന് ട്രാഫിക് പോലീസ കേന്ദ്രങ്ങള്‍ പറയുന്നു. കുട്ടികള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കളില്‍നിന്ന് പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ട്.
ഇവര്‍ പിഴ അടച്ചുപോകുമെങ്കിലും കുട്ടികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കുട്ടികള്‍ അതേ വാഹനമെടുത്ത് വീണ്ടും റോഡില്‍ ഇറങ്ങുന്ന അവസ്ഥയാണ് നിലനില്ക്കുന്നത്പിടിയിലാകുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നല്കുന്ന സംവിധാനവും നിലവിലുണ്ട്. എന്നാല്‍ വാഹനം ഓടിക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന് രക്ഷിതാക്കള്‍ മുന്‍കൈ എടുക്കുന്നില്ല.നു