
ചേര്‍ത്തല: 15 ലക്ഷത്തിന്റെ ഗ്ലാമര്‍ ബൈക്ക് ചേര്‍ത്തലയിലും. ഇരുചക്ര വാഹനത്തിലെ ഗ്ലാമര്‍ താരം ട്രൈംഫ് മോട്ടോര്‍ ബൈക്കാണ് ചേര്‍ത്തലയിലെത്തിയത്.
വയലാര്‍ കല്ല്യാണിയില്‍ രാജേഷ് സീതാറാമാണ് വിലകൂടിയ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. വണ്ടിയോടുള്ള കമ്പമാണ് ബിസിനസുകാരനായ രാജേഷ് സീതാറാമിനെ ബൈക്ക് വാങ്ങാന്‍ പ്രേരിപ്പിച്ചത്.
ചൊവ്വാഴ്ച ചേര്‍ത്തല ജോയിന്റ് ആര് ടി ഓഫീസില്‍ മൂന്നു ലക്ഷം രൂപ റോഡ് ടാക്സ് അടച്ച് വണ്ടി പുറത്തിറങ്ങി. വണ്ടി ഷോറൂമില്‍ നിന്നിറക്കിയിട്ട് 25 ദിവസം പിന്നിട്ടിരുന്നു. രജിസ്ട്രേഷന് നടപടികള്‍ ചൊവ്വാഴ്ചയാണ് പൂര്‍ത്തിയാക്കിയത്.