കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാലിൽ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്കിനു തീയിട്ടു. ബിജെപി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയംഗം പാടിയോട്ടുചാൽ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകൻ അഭിനേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണു തീയിട്ടത്.
പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ശബ്ദംകേട്ടു വീട്ടുകാർ ഉണർന്നു തീയണച്ചതിനാൽ സമീപത്തുണ്ടായിരുന്ന കാർ അഗ്നിക്കിരയാകാതെ മാറ്റുവാൻ കഴിഞ്ഞു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.