റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിക്കാതെ ബൈക്ക് യാത്രികന് തലനാരിഴയ്ക്ക് രക്ഷപെട്ടു. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. തിരക്കേറിയ ഹൈവയ്ക്ക് കുറുകെയാണ് ആന മുറിച്ച് കടന്നത്.
എന്നാല്‍ അശ്രദ്ധമായി വന്ന ബൈക്ക് യാത്രികന് ആനയുടെ ശരീരത്തില്‍ ഇടിക്കാതെ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്വീന് കസ്വാനാണ് ബൈക്ക് യാത്രികനെ വിമര്‍ശിച്ച് ഈ വീഡിയോ പങ്കുവച്ചത്. ആന റോഡിലേക്ക് വരുന്നത് കണ്ട മറ്റ് യാത്രികര്‍ വാഹനം നിര്‍ത്തി ആനയ്ക്ക് കടന്ന് പോകുവാനായി കാത്തു നിന്നപ്പോഴാണ് ഇദ്ദേഹം തിരക്കിട്ട് മുന്നിലേക്ക് കുതിച്ചത്.
സോഷ്യല്‍മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. ബൈക്ക് യാത്രികന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.