ചിറ്റൂർ: ബൈക്കിൽ നിന്നും താഴെവീണു ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചിറ്റൂർ കൊള്ളുപ്പറന്പ് ചുള്ളിയോട് വീട്ടിൽ ശശിധരന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിന് അണിക്കോട്ടിൽവച്ചാണ് സംഭവം. ബൈക്ക് യാത്രയ്ക്കിടെ മഴ എത്തിയപ്പോൾ കുട നിവർത്താൻ ശ്രമിക്കുന്നതിനിടെയാണ് റോഡിലേക്ക് നിയന്ത്രണംവിട്ട് വീണത്. ഗുരുതരമായി പരിക്കേറ്റ സജിതയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.
Related posts
പാലക്കാട് ധോണിയിൽ പുലി: കോഴിക്കൂട് തകർത്തു കോഴിയെ പിടിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ...പാലക്കാട് ചിറ്റൂരിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന യുവതിക്കു ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
പാലക്കാട്: ചിറ്റൂർ ആലാംകടവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഉറങ്ങികിടക്കുകയായിരുന്ന നാടോടി യുവതിക്കു...ഇരട്ട വോട്ട് ആരോപണം; കേസുകൊടുക്കുമെന്ന് പറഞ്ഞ് സരിൻ പേടിപ്പിക്കരുതെന്ന് വി.ടി.ബൽറാം
പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് സരിനോട് കോണ്ഗ്രസ് നേതാവ് വി.ടി.ബൽറാം. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി....