കോഴിക്കോട്: നഗരത്തിലും പരിസര പ്രദേശവും കേന്ദ്രീകരിച്ച് ബൈക്കിലെത്തി സ്ത്രികളുടെ കഴുത്തില്‍ നിന്നും മാല പിടിച്ചുപറിക്കുന്ന സംഭവത്തില്‍ മുഖ്യ പ്രതികളെ തേടി പോലീസ്. പിടിയിലായ മാത്തോട്ടം സ്വദേശി ജംഷീദ് എന്ന ഇഞ്ചീല്‍ (28), മാറാട് സ്വദേശി ഷഫീഖ് എന്ന അപ്പായി (29) എന്നിവര്‍ക്കു പുറമേ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. മുഖ്യകണ്ണികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ വൈകാതെ പിടികൂടും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ ടൗണ്‍ , പന്നിയങ്കര, മെഡിക്കല്‍കോളജ്, വെള്ളയില്‍ , നടക്കാവ്, നല്ലളം തുടങ്ങി പോലീസ് സ്റ്റേഷന് പരിധിയില്‍ ഓട്ടേറെ സ്ഥലങ്ങളില്‍ ഇവര്‍ പിടിച്ചുപറി നടത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 26-ന് കടലുണ്ടി സ്വദേശിയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന് മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നഗരത്തില്‍ വിവിധയിടങ്ങളിലായി 18 ഓളം മാലകള്‍ പിടിച്ചു പറിച്ചതായി സമ്മതിച്ചിട്ടുണ്ട്. ജംഷീദ് ഇതിന് മുമ്പ് എട്ടോളം ഭവന ഭേദന കേസുകളിലും 15 ഓളം ബൈക്ക് മോഷണകേസിലും പ്രതിയാണ് .
ഷെഫീഖ് മയക്കുമരുന്ന് കേസില്‍ മുന്‍പ് ജയിലില്‍ കിടന്നിട്ടുണ്ട്. നല്ലളം എസ്ഐ സജീവിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. മറ്റു മോഷണകേസുകളിലും ഇവര്‍ക്കു പങ്കുണ്ടെന്നാണു ലഭിക്കുന്ന വിവരം.
നാടുവിടുന്നത് മോഷ്ടിച്ചബൈക്കില്
കോഴിക്കോട്: നഗരത്തിലും പരിസര പ്രദേശവും കേന്ദ്രീകരിച്ച് ബൈക്കിലെത്തി സ്ത്രികളുടെ കഴുത്തില്‍ നിന്നും മാല പിടിച്ചുപിടിച്ചുപറിക്കുന്ന സംഘം രക്ഷപ്പെടാനുപയോഗിക്കുന്നത് മോഷ്ടിച്ച ബൈക്കുകള്‍ .ആദ്യം ബൈക്കുകള്‍ മോഷ്ടിച്ച് സംഘം രഹസ്യമായി സൂക്ഷിക്കും. പിന്നീട് അതേ ബൈക്കുമായി പിടിച്ചുപറിക്കാനിറങ്ങും. ഇപ്രകാരം മോഷ്ടിച്ച ബൈക്കില്‍ മാലകവര്‍ന്ന ശേഷം പ്രതികള്‍ ഇതേ ബൈക്കുമായി നാടുവിടും.
കേരളത്തിനു പുറത്തെത്തിയാല്‍ ബൈക്ക് ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് യാത്രതിരിയ്ക്കുകയാണ് പതിവ്. ഉല്ലാസയാത്രയോടൊപ്പം ലഹരി ഉപയോഗവും ശീലമാക്കിയ പ്രതികള്‍ ആഢംബര ജീവിതത്തിനുവേണ്ടിയാണ് പിടിച്ചുപറി നടത്തുന്നത്.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ക്രൈംസ് സ്ക്വഡ് എസ്.ഐ. സെയ്തലവി, ഒ.അബ്ദുറഹിമാന് , രാമചന്ദ്രന്, രമേശ് ബാബു, മഹേഷ്, ഷാഫി, നല്ലളം എസ്.ഐ. ആനന്ദ്, എ.എസ്.ഐ. സുരേഷ് ബാബു, സുനില്‍, പ്രിയേഷ് പ്രഭാകരന് , സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.