വടക്കാഞ്ചേരി: ബൈക്ക് വാങ്ങാനെന്ന വ്യാജേന ട്രയൽ നോക്കാനായി ഓടിച്ച് ബൈക്കുമായി മുങ്ങുന്ന രണ്ടുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. നെല്ലുവായ് കുട്ടഞ്ചേരി കളത്തും പുറത്ത് സനീഷ് (29), കോലഴി എടശ്ശേരി സനിൽ എന്ന രാജേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
മുള്ളൂർക്കര – വാഴക്കോട് എസ്എൻ നഗറിൽ അബ്ദുൾ നജീബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ വടക്കാഞ്ചേരി ടൗണിൽ വച്ച് പോലീസ്സ് പിടികൂടിയത്. വിയ്യൂർ, നെടുപുഴ പോലീസ്സ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഇവർ പ്രതികളാണന്നും പോലീസ് പറഞ്ഞു.
സ്റ്റേഷൻ ഹെഡ്ഓഫീസർ കെ എസ് ശെൽവരാജ് , എസ്ഐ കെ.ആർ. റെമിൻ, എഎസ്ഐ എ.എ. തങ്കച്ചൻ, സിപിഒ മാരായ എ.വി. സജീവൻ, രജ്ജിത്ത്, ജിനോ സെബാസ്റ്റൻ, ആനന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.