കുട്ടിമോഷ്ടാക്കൾ ചില്ലറ മോഷ്ടാക്കളല്ല; 23 വയസിനിടെ മോഷ്ടിച്ചെടുത്തത് നാലുജില്ലകളിലെ ബൈക്കുകൾ


ശ്രീ​കൃ​ഷ്ണ​പു​രം: ​ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തി​ൽ നി​ന്നും നാ​ല് ബൈ​ക്കു​ക​ൾ കൂ​ടി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​

റി​മാ​ന്‍റി​ലാ​യി​രു​ന്ന മോ​ഷ​ണ സം​ഘ​ത്തെ ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് ബൈ​ക്കു​ക​ൾ കൂ​ടി ക​ണ്ടെ​ടു​ത്ത​ത്.​

കൈ​ലി​യാ​ട് മാ​ന്പ​റ്റ​പ്പ​ടി ക​ളം കെ.​രാ​ജീ​വ് (21), ക​യി​ലി​യാ​ട് വേ​ന്പ​ല​ത്തു​പാ​ടം ക​ര​തൊ​ടി വീ​ട്ടി​ൽ കെ.​ജി​വീ​ഷ് (20), കൈ​ലി​യാ​ട് കു​റു​മ​ങ്ങാ​ട്ടു​പ​ടി വീ​ട്ടി​ൽ കെ.​ആ​ർ ശ​ര​ത്ത് ലാ​ൽ (23), ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ അ​ന്പ​ല​വ​ട്ടം കൂ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സാ​ലി​ഖ് (20) എ​ന്നി​വ​രാ​ണ് ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

ജൂ​ലൈ 26 ന് ​രാ​ത്രി 8 മ​ണി​ക്ക് ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് നി​ന്നും നി​ർ​ത്തി​യി​ട്ടി​രു​ന്ന 15 ​മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് അ​ന്ത​ർ സം​സ്ഥാ​ന ബൈ​ക്ക് മോ​ഷ്ടാക്ക​ളെ കു​ടു​ക്കി​യ​ത്.

പാ​ല​ക്കാ​ട്,തൃ​ശൂ​ർ,മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് സം​ഘം ബൈ​ക്കു​ക​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.​ മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് മോ​ഷ്ടി​ച്ച 2 ബൈ​ക്കു​ക​ളും,പ​ഴ​യ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് നി​ന്ന് മോ​ഷ്ടി​ച്ച ര​ണ്ട് ബൈ​ക്കു​ക​ളും നേ​ര​ത്തെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment