പാർക്കിംഗ് ഏരിയായിൽ ഇഷ്ടപ്പെട്ട ബൈക്ക് കണ്ടാൽ അപ്പം പൊക്കും;  റോഹനും റിയാസിനെയും കുടുക്കിയത് സിസിടിവി കാമറ; പ്രതികളെക്കുറിച്ച്  പോലീസ് പറയുന്നത്

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം വ​സ​ന്ത് ന​ഗ​ർ റോ​ഡി​ൽ ജ​ഗ്വ​ർ ആ​ൻ​ഡ് ക​ന്പ​നി എ​ന്ന സ്ഥാ​പ​ന​ത്തി​ന് സ​മീ​പ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ പെ​രു​ന്പാ​വൂ​ർ പാ​റ​പ്പു​റം ക​ര​യി​ൽ റോ​ഹ​ൻ, മു​ടി​ക്ക​ൽ ക​ര​യി​ൽ റി​യാ​സ് എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

പാ​ലാ​രി​വ​ട്ടം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​താ​ണു പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്ക് മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു മോ​ഷ​ണം പോ​യ ബൈ​ക്ക് പെ​രു​ന്പാ​വൂ​ർ അ​ല്ല​പ്ര ഭാ​ഗ​ത്തു ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts