ചാലക്കുടി: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലീസിന്റെ വാഹന പരിശോധനയിൽ അറസ്റ്റിലായി. നടത്തറ അയ്യപ്പൻകുന്ന് കദളിക്കാട്ടിൽ സന്തോഷിനെ(27)യാണ് എസ്ഐമാരായ ബി.കെ.അരുണ്‍, എം.എസ്.ഷാജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പോട്ടയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ ബൈക്കിന്റെ രേഖകൾ ഒന്നും ഇല്ലാതിരുന്ന സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് സമ്മതിച്ചത്.
കഴിഞ്ഞമാസം സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിനടിയിൽ നിന്ന് മോഷണം നടത്തിയാണെന്ന് യുവാവ് സമ്മതിച്ചു. ടുതൽ ബൈക്ക് മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.