കോട്ടയം: ഹോസ്പിറ്റലിന് സമീപത്തായി പാർക്ക് ചെയ്ത മൂന്നരലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷിടിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിയായ അനുസ്യൂത് സത്യന്റെ കെഎൽ13 എഡി 1960 നമ്പര്‍ കെടിഎംആര്സി 390 ബൈക്കാണ് മോഷണം പോയത്.
ചൊവ്വാഴ്ച രാത്രി 12ന് യുവാവ് ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാന്‍ഡിലില്‍ ചവിട്ടി ലോക്ക് തകര്‍ത്ത ശേഷം ബൈക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.
വാഹന ഉടമയുടെ പരാതിയില്‍ കേസെടുത്ത ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് ഉത്തരേന്ത്യയില്‍ ഹാന്‍ഡില്‍ ചവിട്ടി ലോക്ക് തകര്‍ത്ത് ബൈക്ക് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനു സമാനമായ രീതിയിലാണ് കോട്ടയത്തും മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.