പി​ന്നീ​ട് എ​ന്തു​സം​ഭ​വി​ച്ചു..! മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ സു​ഖ​യാ​ത്ര; പോ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ പ​ണി​പാ​ളി; മ​റി​ഞ്ഞ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​യ പ്ര​തി​ക്ക് പി​ന്നാ​ലെ ഓ​ടി പോ​ലീ​സും…


പൂ​ച്ചാ​ക്ക​ൽ: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ സു​ഖ​യാ​ത്ര ന​ട​ത്തി ക​റ​ങ്ങി പോ​ലീ​സ് പി​ടി​യി​ലാ​യി. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ചെ​റി​ച്ച​നാ​ട്ട് സ​ഞ്ജ​യ് (19) ആ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സിന്‍റെ പി​ടി​യിലായ​ത്.

പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ക​ണ്ട് വ​ടു​ത​ല ഭാ​ഗ​ത്ത് വ​ച്ച് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു മോ​ഷ​ണം പോ​യ ബൈ​ക്കാ​ണ് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ടു പേ​ർ​കൂ​ടി കേ​സി​ൽ പ്ര​തി​ക​ളാ​ണ്. വ​ള​ഞ്ഞ​മ്പ​ലം ഭാ​ഗ​ത്ത് സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ​നി​ന്നു​മാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന മോ​ഷ​ണ​ത്തി​ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ബൈ​ക്കും പി​ടി​യി​ലാ​യ പ്ര​തി​യെ​യും എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന് കൈ​മാ​റി. എ​റ​ണാ​കു​ള​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment